SignIn
Kerala Kaumudi Online
Monday, 25 May 2026 6.29 PM IST

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ibrahim-kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. അതോടൊപ്പം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

അതേസമയം ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് ഇന്ന് കോടതിയിൽ സമർപ്പിക്കും.ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിയിലാണ് ഇബ്രാഹിം കുഞ്ഞ് ഉള്ളത്. കേസിൽ അഞ്ചാം പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, PALARIVATTOM BRIDGE SCAM, IBRAHIM KUNJU, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY