SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

കൊവിഡ് 350 രോഗമുക്തി 441

Increase Font Size Decrease Font Size Print Page
cccccc

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 350 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 441 പേർ രോഗമുക്തരായി. നിലവിൽ 4520 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നാല് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പുന്നമൂട് സ്വദേശിനി ആലിസ്(64), പഴയകട സ്വദേശി വിൻസന്റ് രാജ്(63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈൻ(65), വർക്കല സ്വദേശിനി ഇന്ദിര(65) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 265 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 1605

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 26589

ഇന്നലെ രോഗമുക്തി നേടിയവർ - 441

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1631

 ചികിത്സയിലുള്ളവർ - 4520

TAGS: LOCAL NEWS, THIRUVANANTHAPURAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY