SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.47 AM IST

'അവരെ അലോസരപ്പെടുത്തുന്ന ഒന്നും സിപിഎം ഇപ്പോൾ ചെയ്യുന്നില്ല, പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ...'; കോൺഗ്രസിനെതിരെ 'സുമാബി' സഖ്യമെന്ന് ഫാത്തിമ തഹ്‌ലിയ

fathima-thahiliya

കോൺഗ്രസ് മുക്ത കേരളം സൃഷ്ടിക്കാനായി സിപിഎമ്മും ബിജെപിയും ചേർന്ന് 'സുമാബി' സഖ്യം രൂപീകരിക്കാൻ ശ്രമിക്കുകയാണെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. കേരളത്തിൽ കോൺഗ്രസ് അപ്രസക്തമായി മാറിയാൽ സംസ്ഥാനത്ത് പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ എന്നും അവരുടെ ഈ ലക്ഷ്യത്തിന് സിപിഎം കൂട്ടുനിൽക്കുകയാണ് എന്നുമാണ് ഫാത്തിമ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വഴി ആരോപണമുയർത്തുന്നത്. ഇരുപാർട്ടികളും തമ്മിൽ ഇത്തരത്തിലുള്ള രഹസ്യ ധാരണകൾ നിലനിൽക്കുന്നുണ്ടെന്നും അവർ ആരോപിക്കുന്നുണ്ട്.

കുറിപ്പ് ചുവടെ:

'കോണ്ഗ്രസ് മുക്ത കേരളം കിനാവ് കാണുന്ന രണ്ട് സംഘടനകൾ തമ്മിലുള്ള സുമാബി സഖ്യമാകും 2021 സാക്ഷ്യം വഹിക്കാൻ പോകുന്നത്. കോണ്ഗ്രസ് അപ്രസക്തമായാൽ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അത് കൊണ്ട് തന്നെ ബി.ജെ.പിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ കോണ്ഗ്രസിനെ തോല്പിക്കാൻ വേണ്ടി സി.പി.എമ്മിന് വോട്ട് ചെയ്യുക എന്ന അടവ് നയമാകും 2021ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വീകരിക്കുക. ബി.ജെ.പിയുടെ ഈ അടവ് നയം സി.പി.എം കൃത്യമായി മനസിലാക്കിയിട്ടുണ്ട്.

fathima

അത് കൊണ്ടാണല്ലോ ബി.ജെ.പിയെ അലോസരപ്പെടുത്തുന്ന ഒന്നും സി.പി.എം ഇപ്പോൾ ചെയ്യാത്തത്. അത് കൊണ്ടാണല്ലോ ബി ജെ.പിക്ക് സ്വീകാര്യനായ എ. വിജയരാഘവനെ സെക്രട്ടറിയാക്കിയത്. അത് കൊണ്ടാണല്ലോ ബി.ജെ.പിയെ സുഖിപ്പിക്കുന്ന രീതിയിൽ പോലീസ് രാജും സവർണ സംവരണവും നടപ്പിലാക്കുന്നത്. അത് കൊണ്ടാണല്ലോ പാലത്തായി പീഡന കേസിൽ ബി.ജെ.പി നേതാവിനെതിരെ ഇപ്പോഴും പോക്‌സോ നിയമപ്രകാരം കുറ്റപത്രം സമർപ്പിക്കാത്തത്.

cm

അത് കൊണ്ടാണല്ലോ സംഘപരിവാരിനെ നാണിപ്പിക്കും വിധം ഇസ്ലാമോഫോബിക്ക് പരാമർശങ്ങൾ സി.പി.എം നേതാക്കളിൽ നിന്ന് വരുന്നത്. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ദിവസം സംഘപരിവാർ പ്രൊഫൈലുകളിൽ പിണറായി വിജയനെ അഭിനന്ദിച്ചു വന്ന പോസ്റ്റുകൾ മാത്രം മതി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ബി.ജെ.പിക്ക് ഇപ്പോൾ എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാകാൻ.

bjp

കോണ്ഗ്രസ് ദുർബലമായാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി സി.പി.എമ്മിന് വോട്ട് ചെയ്യുമെന്നും അത് വഴി തുടർച്ചയായി കേരള ഭരണം കയ്യാളാമെന്നുമാണ് സി.പി.എം കണക്ക് കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമറിയാതെ എസ്.ഡി.പി.ഐയോട് സഖ്യം ഉണ്ടാക്കിയ സി.പി.എം സമാന രീതിയിൽ ബി.ജെ.പിയോട് രഹസ്യ സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ സുമാബി സഖ്യത്തെ മതേതര കേരളം തിരിച്ചറിഞ്ഞു തോല്പിക്കുക തന്നെ ചെയ്യും. അഡ്വ. ഫാത്തിമ തഹിലിയ.'

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FATHIMA THAHILIYA, KERALA, MSF, MUSLIMLEAGUE, UDF, BJP, CPM, SOCIAL MEDIA POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA