SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.46 PM IST

'അവളുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തു...അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ... ഇങ്ങേർക്ക് ആഗ്രഹം ഇല്ലായിരുന്നോ?'; 'ആണിന്റെ വലിയ മനസ്സിനെ' വിമർശിച്ച് ഫാത്തിമ അസ്ല

fathima-asla

ശാരീരികമായി പരിമിതികൾ നേരിടുന്നവരെ വിവാഹം ചെയ്തശേഷം താൻ വലിയ ത്യാഗം ചെയ്തു എന്ന മട്ടിൽ അവതരിപ്പിക്കുന്ന പുരുഷന്മാരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ച് കോട്ടയം ഹോമിയോപതിക് മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ നസ്ല. മുഖത്ത് പൊള്ളലിന്റെ പാടുകളുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതായി കാണിക്കുന്ന, സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഒരു വെഡ്ഡിംഗ് കോൺസെപ്റ്റ് ഫോട്ടോഷൂട്ട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫാത്തിമ ഇക്കാര്യം പറയുന്നത്.

'അവളുടെ കുറവുകളെ പ്രണയിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചയാൾ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'കുറവുള്ള പെണ്ണിനെ' സ്വീകരിച്ച ആണിന്റെ 'വലിയ മനസിനെ' പ്രകീർത്തിച്ചുകൊണ്ട് നിരവധി പേർ ഫോട്ടോയ്ക്ക് കീഴിലായി എത്തിയിരുന്നു.

photoshoot

'വലിയ ത്യാഗം ചെയ്തു' എന്ന മട്ടിലുള്ള ഈ മനഃസ്ഥിതിയെ ആണ് ഫാത്തിമ വിമർശന വിധേയമാക്കുന്നത്. എല്ലുകൾ പൊടിയുന്ന അസുഖം മൂലം കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഫാത്തിമ നസ്ല മുമ്പ് സ്വന്തം കാലിൽ എഴുന്നേറ്റ് നിന്നത് വാർത്തയായിരുന്നു. അതേസമയം ചിത്രങ്ങൾ ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ളത് മാത്രമാണോ അതോ യഥാർത്ഥ വിവാഹം തന്നെയാണോ എന്നചർച്ചകൾ സോഷ്യൽ മീഡിയയിൽ കാര്യമായി നടക്കുന്നുണ്ട്.

കുറിപ്പ് ചുവടെ:

"അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിപ്പിച്ചു കൊടുത്തു "
-അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. ഇങ്ങേർക്ക് ആഗ്രഹം ഇല്ലാതെ അവരുടെ ആഗ്രഹം മാത്രം നോക്കിയാണോ കെട്ടിയെ..?
"അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ "
-അതെന്ത് പ്രണയാ മാഷേ..? !
ഇങ്ങൾക്ക് ഒക്കെ കഴിവുകൾ മാത്രേ ഉള്ളോ??
See..കാലം കുറേ അധികം മുന്നോട്ട് പോയിട്ടുണ്ട്.. നിങ്ങളീ പറയുന്ന ബാഹ്യസൗന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന തോന്നലുകൾ ദൃഢമാക്കുന്ന ഇജ്ജാതി പോസ്റ്റുകളും caption കളും ഒഴിവാക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യം അല്ല.. ഈ കാലത്തിന്റെയും ഒരു community യുടെയും കൂടി ആവശ്യമാണ്.. Ableist caption /thoughts ലൂടെ അപമാനിക്കുന്നത് ഒരു വ്യക്തിയെ അല്ല, പകരം ഒരു കൂട്ടം disabled വ്യക്തികളെ ആണ്...

fathima

ഇത് പോലുള്ള കാര്യങ്ങൾ ആഘോഷിക്കപ്പെടുന്നത് കൊണ്ട് മാത്രമാണ് വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുന്നത്.. Attention seekers അല്ലാതെ disabled partner ഉള്ള വ്യകതികളും disabled couples ഉം ഒക്കെ ഉള്ള നാടാണ് നമ്മുടേത്.. ദയവ് ചെയ്ത് അവരുടെ സന്തോഷങ്ങൾ കൂടി ഇല്ലാതാക്കരുത്...
എന്റെയും Firoz Nediyathന്റെയും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം അറിഞ്ഞപ്പോഴും പലരും പറഞ്ഞത്.. "നന്നായി..അവൾക്ക് ഒരു ജീവിതം ആയല്ലോ എന്നാണ് "..നോക്കൂ.. ഞാൻ ഇത്രയും കാലം മുൻധാരണകളോട് യുദ്ധം ചെയ്ത് ഉണ്ടാക്കി എടുത്ത space ഉള്ള ഒരാളാണ് ഞാൻ.. ഫിറോസ് അതിന്റെ ഒരു ഭാഗം മാത്രമാണ്.. കുറച്ച് കഴിഞ്ഞു ഞങ്ങൾ വിവാഹം ചെയ്താലും ഞങ്ങളെ ആഘോഷിക്കേണ്ടത് ആ രീതിയിൽ മാത്രമാവണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യരാണ് ഞങ്ങൾ..ഞങ്ങളെ പോലെ ആഗ്രഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ചുറ്റും...
ഈ വിവാഹം എങ്ങനെ നടന്നു എന്നോ real ആണോ എന്നോ ഒന്നും എനിക്ക് അറിയില്ല.. photoshoot ആണെങ്കിലും അത്‌ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആവരുത്.. ഇനി അഥവാ Real ആണെങ്കിൽ ആ caption le ableist ചിന്ത ചേട്ടനും അത്‌ share ചെയ്ത് celebrate ചെയ്യുന്നവരും മനസ്സിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. രണ്ട് പേർക്കും ആശംസകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FATHIMA ASLA, KERALA, SHE, ABLEISM, INDIA, SOCIAL MEDIA, ATTENTION SEEKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY