SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.00 AM IST

പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ചു, ഉടമയും ജീവനക്കാരിയും മരിച്ചു

fire

തിരുവനന്തപുരം: നെടുമങ്ങാട് പാലോട്ട് പടക്കനിർമ്മാണശാലയ്ക്ക് തീപീടിച്ച് രണ്ടുപേർ മരിച്ചു. ചൂടലിലെ പടക്കനിർമ്മാണശാലയ്ക്കാണ് തീപിടിച്ചത്,​ പടക്ക നിർമ്മാണശാലയുടെ ഉടമ സൈലസ്,​ ജീവനക്കാരി സുശീ ല (58)​ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിമിന്നലിൽ തീപിടിത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പടക്ക നിർമ്മാണ ശാല പൂർണമായും കത്തി നശിച്ചു. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA