SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.11 AM IST

ജില്ലയില്‍ 1986 പേര്‍ക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയില്‍ 1986 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1976 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.88 ആണ്. രോഗം ബാധിച്ചവരില്‍ 963 പുരുഷന്‍മാരും 793 സ്ത്രീകളും 230 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

538 പേര്‍ രോഗമുക്തരായി. 14262 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 103095 പേര്‍ കൊവിഡ് ബാധിതരായി. 87954 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34059 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:

കോട്ടയം - 169, ഉദയനാപുരം - 88, വാകത്താനം - 85, ചങ്ങനാശേരി - 74, കറുകച്ചാൽ - 73, ഏറ്റുമാനൂർ- 71, മുണ്ടക്കയം - 64, എരുമേലി-63, എലിക്കുളം - 57, കാഞ്ഞിരപ്പള്ളി -55, പാമ്പാടി - 47,

ചിറക്കടവ്- 46, കുമരകം - 44, കൂരോപ്പട - 39, പുതുപ്പള്ളി - 38, പനച്ചിക്കാട്-35, തൃക്കൊടിത്താനം - 34,

അയർക്കുന്നം - 32, ഞീഴൂർ-31, കോരുത്തോട് - 30, കല്ലറ-28, ഈരാറ്റുപേട്ട, മണിമല - 27, വെള്ളൂർ - 26,

ആർപ്പൂക്കര - 25, കുറിച്ചി, വാഴപ്പള്ളി - 24, വൈക്കം, പൂഞ്ഞാർ - 23, കടുത്തുരുത്തി, പാറത്തോട്, മുളക്കുളം-21, നെടുംകുന്നം, കൊഴുവനാൽ, അതിരമ്പുഴ - 20, മാടപ്പള്ളി, മറവന്തുരുത്ത് - 19,

നീണ്ടൂർ, പാലാ -18, കാണക്കാരി, കിടങ്ങൂർ, ഉഴവൂർ, മാഞ്ഞൂർ-17, തീക്കോയി, അയ്മനം, തലയാഴം-16,

രാമപുരം, തിടനാട്, കരൂർ- 15, മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ്-14, തലപ്പലം, ഭരണങ്ങാനം, തിരുവാർപ്പ് - 13, പായിപ്പാട് - 12, വെളിയന്നൂർ, മണർകാട് - 11, മീനടം - 10, വെച്ചൂർ, കുറവിലങ്ങാട് - 9, ചെമ്പ്, വാഴൂർ, പള്ളിക്കത്തോട്, മേലുകാവ് - 8, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, വിജയപുരം, കടപ്ലാമറ്റം - 7,

കടനാട്, തലനാട്- 6, ടി.വി പുരം, മുത്തോലി - 5, കൂട്ടിക്കൽ, മൂന്നിലവ് - 4, കങ്ങഴ, മീനച്ചിൽ - 3,

വെള്ളാവൂർ - 1.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL