SignIn
Kerala Kaumudi Online
Saturday, 10 October 2026 12.45 PM IST

കാത്തിരുന്ന് കിട്ടുന്ന സ്ലോട്ട് പിന്നാലെ നഷ്ടമാവുന്നു

vaccine

വാക്‌സിൻ രജിസ്ട്രേഷനിൽ ആശങ്ക

തിരുവനന്തപുരം: മണിക്കൂറുകൾ കാത്തിരുന്ന് ബുക്ക് ചെയ്യുന്ന കൊവിഡ് വാക്‌സിൻ സ്ലോട്ടുകൾ വാക്സിനേഷൻ ദിവസം അപ്രത്യക്ഷമാവുന്നുവെന്ന പരാതി ശക്തം. ബുക്കിംഗ് സ്വീകരിച്ച് നിശ്ചിത ദിവസം വാക്സിനെടുക്കാൻ പോകുമ്പോഴേക്കും മൈബൈലിൽ സന്ദേശമെത്തും , 'നിങ്ങളുടെ ബുക്കിംഗ് കാൻസലായി വീണ്ടും ബുക്ക് ചെയ്യണം'..ബന്ധപ്പെട്ട കേന്ദ്രത്തിൽ വിളിച്ച് തിരക്കിയാൽ ലഭിക്കുന്ന മറുപടി വാക്സിൻ ദൗർലഭ്യത്തെക്കറിച്ചും.

. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വാക്സിന്റെ അളവിനനുസരിച്ചാണ് ജില്ലകളിലേക്ക് അനുവദിക്കുന്നത്. ജില്ലയിലെ ഉപയോഗം, എത്ര വാക്സിൻ മിച്ചമുണ്ട്, ജനസംഖ്യ എന്നിവയും പരിഗണിച്ചാണ് വിതരണം. മാസ് വാക്സിനേഷൻ സെന്ററുകളിലേക്ക് കൂടുതൽ അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ചും വാക്സിൻ കൂടുതൽ അനുവദിക്കാറുണ്ട്.

ഓരോ വാക്സിനേഷൻ കേന്ദ്രത്തിനും അനുവദിക്കുന്ന വാക്സിൻ ഡോസുകളുടെ എണ്ണം രാത്രി വൈകിയാണ് അറിയുന്നത്. അതിന് മുമ്പ് വാക്‌സിൻ സ്ലോട്ടുകളുടെ ബുക്കിംഗ് ആരംഭിക്കും. വാക്‌സിൻ ലഭ്യത കുറവാണെങ്കിൽ നേരത്തെ ബുക്ക് ചെയ്‌ത സ്ലോട്ടുകൾ കാൻസലാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇന്നലെ മുതൽ സ്ലോട്ട് ബുക്കിംഗിന് പ്രത്യേക സമയം നിഷ്കർഷിച്ചിട്ടുണ്ടെന്നും, ഇനി സാങ്കേതിക പിഴവുണ്ടാകാനിടയില്ലെന്നും അധികൃതർ അറിയിച്ചു.

ഇടയ്ക്കിടെ

സെർച്ച് ചെയ്യണം

ഏതു സമയത്താണ് ഓരോ കേന്ദ്രവും വിവരം അപ്‌ഡേറ്റ് ചെയ്യുന്നതെന്ന് വ്യക്തമല്ലാത്തതിനാൽ ഇടയ്ക്കിടെ പോർട്ടൽ പരിശോധിക്കേണ്ടിവരും. പിൻകോഡ് നൽകി കേന്ദ്രം പരിശോധിക്കുന്നതിനു പകരം 'Search by District' എന്ന് നൽകിയാൽ കൂടുതൽ കേന്ദ്രങ്ങളിലെ സ്ലോട്ട് അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VACCINE REGISTRATION FAILED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA