SignIn
Kerala Kaumudi Online
Thursday, 10 September 2026 10.44 PM IST

കൊടുങ്ങല്ലൂരിൽ 6 പേർ കൊവിഡ് മരിച്ചു

kk

കൊടുങ്ങല്ലൂർ: കൊവിഡ് രണ്ടാം തരംഗത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം വെള്ളിയാഴ്ച ജീവൻ നഷ്ടപ്പെട്ടത് ആറ് പേർക്ക്. മരിച്ചവരെല്ലാം 60 വയസിന് മുകളിൽ പ്രായമുള്ളവരും ജീവിതശൈലി രോഗങ്ങളുള്ളവരുമാണ്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്.

എടവിലങ്ങ് കാര ബീച്ചിന് വടക്കുഭാഗത്ത് കാരേക്കാട്ടിൽ ഭാസ്‌കരന്റെ ഭാര്യ അല്ലി (73) ഇതര രോഗങ്ങൾ മൂലമുള്ള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു. വലപ്പാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസം നേരിട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെത്തിക്കുകയും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അർബുദം ബാധിച്ച് ചികിത്സയിലായിലിരിക്കെയാണ് മേത്തല ആനാപ്പുഴ കുറുമ്പനാകുളം കൊച്ചാമ്പിള്ളി രാജപ്പന്റെ ഭാര്യ സതി (63) മരണപ്പെട്ടത്. ഹൃദ്രോഗിയായ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കളത്തിൽ കുഞ്ഞുമൊയ്തീൻ ഭാര്യ കുഞ്ഞയിഷു (65),​ എറിയാട് പി.എസ്.എൻ കവല പടിഞ്ഞാറെ വീട്ടിൽ കൊച്ചുമുഹമ്മദ് (80), ശൃംഗപുരം കാട്ടിൽ ചിറ്റേഴത്ത് ( തോട്ടത്തിൽ) രമേഷ് ചന്ദ്രൻ (60), ആനാപ്പുഴ വലിയപറമ്പിൽ മൈക്കിൾ (84) എന്നിവരും കൊവിഡ് മൂലം മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA