SignIn
Kerala Kaumudi Online
Thursday, 25 June 2026 10.27 AM IST

സീനിയർ ഡോക്ടർ മരിച്ചു, ഡൽഹിയിൽ 80 ഡോക്ടർമാർക്ക് കൊവിഡ്

kk

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കി ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ്. ഡൽഹിയിലെ സരോജ ആശുപത്രിയിൽ ഇതുവരെ 80 ഡോക്ടർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27 വ‌ർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന സീനിയർ സർജൻ ഡോ. എ.കെ. റാവത്ത് കൊവിഡ് ബാധിച്ച് മരിച്ചു.80 ഡോക്ടർമാരിൽ 12 പേർ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. മറ്റുള്ളവർ ഹോം ക്വാറന്റൈനിലാണ്. ഡൽഹിയിലെ വിവിധ ആശുപത്രികളിലായി ഡോക്ടർമാരും പാരാമെഡിക്കൽസ്റ്റാഫുകളുമായി മുന്നൂറോളം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA