SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 AM IST

കൊവിഡ് ഗ്രാഫിൽ താഴേക്ക് രോഗവ്യാപനം 20 ദിവസത്തെ കുറഞ്ഞ നിരക്കിൽ

cov

തിരുവനന്തപുരം: ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് ശുഭസൂചന നൽകിക്കൊണ്ട് താഴേക്ക്. 20ദിവസത്തിന് ശേഷം ഇന്നലെയാണ് ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്ക് രേഖപ്പെടുത്തിയത്. 31,337 പേരാണ് ഇന്നലെ രോഗബാധിതരായത്. 23.29ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞമാസം 27ന് ടെസ്റ്റ് പോസിറ്റിവിറ്റി 23.24 ശതമാനം രേഖപ്പെടുത്തിയതാണ് ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ രോഗവ്യാപനിരക്ക്. അതിന് ശേഷം ക്രമാനുഗതമായി ഉയർന്ന രോഗവ്യാപനം ഈസം 12ന് 29.75ൽ എത്തി. തുടർന്ന് സെമിലോക്ക് ഡൗണിലേക്ക് സംസ്ഥാനം കടന്നതും അത് ലോക്ക് ഡൗണിലേക്ക് വഴിമാറിയതും രോഗവ്യാപനം പിടിച്ചു നിറുത്താൻ സഹായകരമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 97 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 109 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 28,921 പേർ സമ്പർക്കരോഗികളാണ്. 2157 പേരുടെ ഉറവിടം വ്യക്തമല്ല. 150 പേരാണ് സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയത്. അതേസമയം ചികിത്സയിലായിരുന്ന 45,926 പേർ രോഗമുക്തരായി.

രോഗവ്യാപനത്തിൽ മലപ്പുറമാണ് ഇന്നലെയും മുന്നിൽ. ജില്ലയിൽ 4320 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂർ 2312, കോട്ടയം 1855, കണ്ണൂർ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസർകോട് 739, വയനാട് 631 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA