തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിൽ യുണിവേഴ്സിറ്റി എൻജിനീയർ,പ്രോഗ്രാമർ,അസിസ്റ്റന്റ് എൻജിനീയർ (സിവിൽ ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി ),ഓവർസിയർ ഗ്രേഡ് 2 ( ഇലക്ട്രിക്കൽ ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ ( ഹെവി പാസഞ്ചർ / ഗുഡ്സ് ) തുടങ്ങി 7 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ അപേക്ഷ 24 വരെ
തിരുവനന്തപുരം: സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി (പ്രീ-പ്രസ് ഓപ്പറേഷൻ/പ്രസ് വർക്ക്/പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്) കോഴ്സുകളിലേക്ക് 24 വരെ അപേക്ഷിക്കാം.
അപേക്ഷകർക്ക് എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471 2474720, 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോറം, പ്രോസ്പെക്റ്റസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 135 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-24 വിലാസത്തിൽ തപാലിലും ലഭിക്കും. ഫോൺ 0471 2467728, 0471 2474720, www.captkerala.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |