തിരുവനന്തപുരം: പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ലിയു.എസ് ) 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കുന്നതിന് സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തിന് 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംസ്ഥാന സർക്കാർ 2020 ഒക്ടോബർ 23 ന് ഉദ്യോഗ നിയമനത്തിൽ നിയമം ബാധകമാക്കി വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണ് ഒക്ടോബർ 23 ന് നിലവിലുളളതും തുടർന്ന് പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കമ്മിഷൻ തീരുമാനിച്ചത്.
ചുരുക്കപ്പട്ടിക
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ചീഫ് (ഇവാല്യുവേഷൻ ഡിവിഷൻ, കാറ്റഗറി നമ്പർ 384/2019) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓൺലൈൻ പരീക്ഷ
ഹയർ സെക്കൻഡറി വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജേർണലിസം (കാറ്റഗറി നമ്പർ 488/2019), എറണാകുളം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (കാറ്റഗറി നമ്പർ 97/2019) തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |