SignIn
Kerala Kaumudi Online
Thursday, 02 July 2026 1.01 PM IST

കയർഫെഡിന്റെ നവീകരിച്ച സൂററ്റ് ഷോറൂം തുറന്നു

coirfed

 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു

തിരുവനന്തപുരം: കയർഫെഡിന്റെ ഗുജറാത്തിലെ സൂററ്റിലുള്ള നവീകരിച്ച ഷോറൂം മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ. സായികുമാർ അദ്ധ്യക്ഷത വഹിച്ചു. അപെക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർ വികസന ഡയറക്‌ടർ വി.ആർ. വിനോദ്, കയർ സ്‌പെഷ്യൽ ഓഫീസർ എൻ. പത്മകുമാർ, കയർഫെഡ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എൽ. സജികുമാർ, വി.എസ്. മണി, മാനേജിംഗ് ഡയറക്‌ടർ സി. സുരേഷ് കുമാർ, ജനറൽ മാനേജർ ബി. സുനിൽ, മാർക്കറ്റിംഗ് മാനേജർ എം. അനുരാജ് എന്നിവർ സംസാരിച്ചു.

കേരളത്തിനകത്തും പുറത്തുമായി കയർഫെഡിന് 45 ഷോറൂമുകളുണ്ട്. കേരളത്തിന് പുറത്തുള്ള 23 ഷോറൂമുകളിലൊന്നാണ് സൂററ്റിലേത്. ഗുജറാത്തിൽ നാല് ഷോറൂമുകളുണ്ട്. ഇതിൽ രണ്ടെണ്ണം കയർഫെഡിന്റെ സ്വന്തം കെട്ടിടത്തിലാണ്. കയറിനും കയറുത്പന്നങ്ങൾക്കും മികച്ച സ്വീകാര്യതയുണ്ട് ഗുജറാത്തിൽ. സൂററ്റിലെ നാൻപുരയിൽ 1986ലാണ് സ്വന്തം കെട്ടിടത്തിൽ ഷോറൂം തുറന്നത്. മൂന്നു നിലകളിലായി 2,100 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണിത്. 2008ലെ വെള്ളപ്പൊക്കത്തിൽ കെട്ടിടത്തിന് നാശനഷ്‌ടം സംഭവിച്ചതിനാൽ പ്രവർത്തനം നിറുത്തിവച്ചു. 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ശേഷമാണ് ഇപ്പോൾ പ്രവർത്തനം പുനരാരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SURAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360