
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാൾ രണ്ടാം റൗണ്ടിൽ കിലിയൻ എംബാപ്പെ നയിച്ച ഫ്രഞ്ച് വിപ്ലവത്തിന് മുന്നിൽ സ്വീഡിഷ് കോട്ട തകർന്നു.
സ്വീഡനെ 3-0ത്തിനാണ് നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് തോൽപ്പിച്ചത്. ഇരട്ടഗോളുകളുമായി കളം നിറഞ്ഞ എംബാപ്പെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്രവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി (10 എണ്ണം). ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച എംബാപ്പെ (18 ഗോളുകൾ) ഒന്നാമതുള്ള മെസിയ്‌ക്ക് (19 ഗോളുകൾ) തൊട്ടടുത്തുമെത്തി. ഈ ലോകകപ്പിൽ ഇതുവരെ ഇരുവരും ആറ് ഗോളുകൾ വീതം നേടി.
എംബാപ്പെയെക്കൂടാതെ ബ്രാഡ്‌ലി ബാർക്കോള ഒരു തവണ സ്വീഡിഷ് വലകുലുക്കി. ഇക്വഡോറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി സഹആതിഥേയരായ മെക്സിക്കോയും ഐവറി കോസ്റ്രിനെ 2-1ന് തോൽപ്പിച്ച് നോർവെയും പ്രീക്വാർട്ടർ ഉറപ്പിച്ചു.
ക്രൊയേഷ്യൻ കെണി തകർക്കാൻ പോർച്ചുഗൽ
നാളെ വെളുപ്പിന് ഇന്ത്യൻ സമയം 4.30ന് തുടങ്ങുന്ന നോക്കൗട്ട് പോരാട്ടത്തിൽ ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെ പോർച്ചുഗൽ ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ സ്‌പെയിൻ ഓസ്ട്രിയയെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |