മോഹൻലാലിനെ ആസ്വദിച്ചും ആരാധിച്ചുംമലയാളിക്ക് കൊതി തീരാത്തതിന് കാരണങ്ങൾ ഒരുപാടുണ്ട്
അഭിനയമോ പാട്ടോ പാചകമോ ചിത്രമെഴുത്തോ എന്തുമായിക്കോട്ടെ ചെയ്യുന്നതെന്തായാലും അത് ആസ്വദിക്കുക എന്നതാണ് മോഹൻലാലിന്റെ രീതി. ഇന്നും മോഹൻലാലിനെ ആസ്വദിച്ചും ആരാധിച്ചും മലയാളിക്ക് കൊതി തീരാത്തതിന് കാരണവും അതാണ്.
ചെന്നൈയിലെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കുണ്ടാക്കിയ സ്പെഷ്യൽ ചിക്കൻ കറിയുടെ പാചകക്കൂട്ട് സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ പങ്കുവച്ചത് അടുത്തിടെയാണ്. സെലിബ്രിറ്റികളുൾപ്പെടെ എത്രയെത്ര പേരാണ് ആ പാചകക്കൂട്ട് പകർത്തിയതും പരീക്ഷിച്ചതും.
പ്രിയപ്പെട്ടവരെല്ലാം പ്രിയതാരത്തെ വിശേഷിപ്പിക്കാൻ വിസ്മയമെന്ന വാക്ക് കടമെടുക്കുന്നതിന്റെ കാരണവും അതാണ്.
ചെന്നൈയിലെ വീട്ടിലായിരുന്നു കഴിഞ്ഞ വർഷം മോഹൻലാൽ ഓണമാഘോഷിച്ചത്; കുടുംബാംഗങ്ങൾക്കും സഹായികൾക്കുമൊപ്പം.
ഇത്തവണ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഹൈദരാബാദിലെ ലൊക്കേഷനിലായിരിക്കും താരം ഓണമാഘോഷിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബ്രോ ഡാഡി പൂർത്തിയാക്കിയ ശേഷം ആശീർവാദിന് വേണ്ടി ജീത്തു ജോസഫ്ഒരുക്കുന്ന 12th MAN എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ദൃശ്യം സീരീസിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഈ ത്രില്ലറിന്റെ ചിത്രീകരണം ഓണം കഴിഞ്ഞ് ഇടുക്കിയിലും പരിസരങ്ങളിലുമായി ആരംഭിക്കും. മോഹൻലാൽ - ജീത്തു ജോസഫ് ടീമിന്റെ റാം എന്ന ചിത്രം പൂർത്തിയാകാനുണ്ട്. വിദേശ രാജ്യങ്ങളിലുൾപ്പെടെ ചിത്രത്തിന്റെ അടുത്ത ഘട്ട ചിത്രീകരണം കൊവിഡ് പ്രതിസന്ധി അകന്നാലുടൻ തുടങ്ങാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധി കാരണം പല തവണ റിലീസ് മാറ്റിവച്ച മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വരവിനായി ആരാധകർ ആവേശപൂർവം കാത്തിരിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാറിന്ശേഷം ഉദയകൃഷ്ണയുടെ രചനയിൽ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |