കോലഞ്ചേരി: പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ അങ്കമാലിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളന്തുരുത്തി ഇലഞ്ഞിത്തറ വാസുവിന്റെ മകൻ രാഹുൽ വാസുവിനെയാണ് (32) മരിച്ചനിലയിൽ കണ്ടത്. ബുധനാഴ്ച രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രാഹുൽ വാസുവിനെ കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അങ്കമാലിയിലെത്തിയതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുക്കന്നൂരുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇസ്രായേലിൽ നഴ്സായ നീതുവാണ് ഭാര്യ, ആറു വയസുകാരൻ നീരവ് മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |