SignIn
Kerala Kaumudi Online
Saturday, 19 September 2026 1.36 AM IST

ഡോക്ടർ ജി.രമേശൻ പിള്ള അന്തരിച്ചു

r

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോക്ടർ (ക്യാപ്ടൻ) ജി.രമേശൻ പിള്ള അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി എസ്.യു.ടി ആശുപത്രിയുടെ ആതുരസേവനരംഗത്ത് സജീവമായിരുന്നു. ചികിത്സാരംഗത്തെ മികവിനൊപ്പം രോഗികളോടും സഹപ്രവർത്തകരോടുമുള്ള സ്‌നേഹപൂർവമായ പെരുമാറ്റം കൊണ്ടും ശ്രദ്ധേയനായി. സൗമ്യമായ പെരുമാറ്റം, രോഗികളോടുള്ള കരുതൽ, സഹാനുഭൂതി എന്നിവയിലൂടെ രോഗികൾക്കും സഹപ്രവർത്തകർക്കും ആശ്വാസവും ആത്മവിശ്വാസവും പകർന്നു.

എസ്.യു.ടി ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും സാഹിത്യകാരിയുമായ ഡോ.ശ്രീരേഖ പണിക്കറാണ് ഭാര്യ. മക്കൾ: ഡോ.രേണു രമേഷ്, ഡോ.ശങ്കർ രമേഷ്. മരുമക്കൾ: എസ്.യു.ടിയിലെ സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക്സ് ഡോ.അനൂപ് എസ്.പിള്ള, ഡോ.അപർണ ശങ്കർ. ആശുപത്രി എം.ഡിയും സി.ഇ.ഒയുമായ കേണൽ രാജീവ് മണ്ണാളി നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം എസ്.യു.ടി കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലത്തെ സേവനവും രോഗികളോടും സഹപ്രവർത്തകരോടും പുലർത്തിയ സ്‌നേഹവും കരുതലും എന്നും ഓർമ്മിക്കപ്പെടുമെന്നും പറഞ്ഞു. ഡോക്ടർമാരും ജീവനക്കാരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ശാന്തി കവാടത്തിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA