SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 AM IST

'ബാപ്പുജിയുടെ കാൽപാടുകളിലൂടെ' ഗാന്ധിസ്മൃതിയാത്ര

dcc
കെ.പി.സി.സി ഗാന്ധിദർശൻ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന് നൽകിയ സ്വീകരണം.

പാലക്കാട്: കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയുമായ വി.സി. കബീർ നയിക്കുന്ന 'ബാപ്പുജിയുടെ കാൽപാടുകളിലൂടെ' ഗാന്ധിസ്മൃതിയാത്ര ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. കേരളത്തിൽ അഞ്ച് പ്രാവശ്യങ്ങളിലായി 45 ദിവസങ്ങളിൽ 147 സ്ഥലങ്ങളിൽ ഗാന്ധിജി സന്ദർശനം നടത്തിയതിന്റെ സ്മരണാർത്ഥം അതേ സ്ഥലങ്ങളിലൂടെയാണ് യാത്ര നടത്തുന്നത്.

യാത്ര ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ പാലക്കാട് ജില്ലയിൽ പര്യടനം നടത്തും. പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിക്കലും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന് സ്വീകരണ യോഗവും സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ ഉദ്ഘാടനം ചെയ്തു.

ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് പി.എസ്. മുരളീധരൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി പി. ബാലഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ, ബൈജു വടക്കുംപുറം, മുണ്ടൂർ രാജൻ, പി. സ്വാമിനാഥൻ, എം. ബാലകൃഷ്ണൻ, സണ്ണി ഏടൂർപ്ലാക്കീഴിൽ, അഡ്വ. വി. ഷൺമുഖാനന്ദൻ, കെ. ഗിരീഷ്‌കുമാർ, വി. മോഹനൻ, പുരുഷോത്തമൻ പിരായിരി, ഷാഹിദ് ആലത്തൂർ, ആകാശ് കുഴൽമന്ദം, പി.കെ. ജ്യോതിപ്രസാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL