SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.54 PM IST

കൊവിഡ് വീണ്ടും സംഹാര താണ്ഡവമാടിയേക്കും, ഏറ്റവും മാരകമായ വൈറസിനെ കണ്ടെത്തിയത് ഈ രാജ്യത്ത്, ശക്തമായ മുന്നറിയിപ്പുമായി വിദഗ്ദ്ധർ

covid

വാഷിംഗ്‌ടൺ: കൊവിഡ് കേസുകൾ ലോകത്ത് വീണ്ടും ഉയരുന്നതി​നി​ടെ നി​ലവി​ലുള്ളതി​ൽ ഏറ്റവും അപകടകാരി​യായ ആർ വൺ ടൈപ്പ് വൈറസിനെ അമേരിക്കയിൽ വീണ്ടും കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞവർഷം ആർ വൺ ടൈപ്പ് വൈറസിനെ ജപ്പാനിൽ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം മറ്റുചില രാജ്യങ്ങളിലും ഈ വൈറസ് സാന്നിദ്ധ്യം റിപ്പോർട്ടുചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള ആർ വൺ വേരിയന്റ് വൈറസ് ബാധിച്ചവർ കുറവാണെന്നതാണ് ഏക ആശ്വാസം. എന്നാൽ ഇത് എപ്പോൾ വേണമെങ്കിലും കൂടുതൽ പേരിലേക്ക് വ്യാപിക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അതിനാൽ ജാഗ്രത കൈവിടരുതെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്നും വിദഗ്ദ്ധർ പറയുന്നു. അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ മാസ്ക് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ വൺ വേരിയന്റ് വൈറസുകളെ രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക ഉയർത്തുന്നുണ്ട്. ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള രാജ്യവും അമേരിക്കയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അമേരിക്കയിൽ നിലവിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 43,725,604 പേർക്കാണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 42,290 പേർക്കാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും അമേരിക്കയിലാണ് 706,058 പേരാണ് രോംഗം ബാധിച്ച് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MOST DANGEROUS COVID-19 VARIANT FOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360