തിരുവനന്തപുരം: നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകാരമുള്ള വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
6 മുതൽ 12 വരെ ക്ലാസുകളിൽ സി.ബി.എസ്.ഇ സിലബസാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ ക്യാംപസിൽ താമസിക്കണം. യൂണിഫോം,ഭക്ഷണം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. ഓൺലൈനായി നവംബർ 30 വരെ അപേക്ഷിക്കാം.
അതത് ജില്ലയിലെ നവോദയ വിദ്യാലയത്തിൽ മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾ്
http:||navodaya.gov.in ൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |