SignIn
Kerala Kaumudi Online
Sunday, 13 September 2026 12.07 PM IST

പി.എം. പാലസ് ഇവന്റ് സെന്ററിന് ബഹുമതി

pmpalace
പുന്നയൂർക്കുളത്തെ പി.എം. പാലസ് ഇവന്റ് സെന്ററിന് വേണ്ടി മാനേജിംഗ് പാർട്ണറായ ബിമൽ. എം ബാലനും മിഥുൻ എം.ബാലനും ഇന്നസെന്റിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

തൃശൂർ: ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് കേരളാ ചാപ്റ്റർ കൊച്ചി ക്രൗൺ പ്ലാസയിൽ നടത്തിയ നാലാമത് ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റിൽ വച്ച് എൻവയർമെന്റ് ഫ്രണ്ട്‌ലി ഹോസ്പിറ്റാലിറ്റി പ്രൊജക്ട് 2021 ബഹുമതി പുന്നയൂർക്കുളത്തെ പി.എം. പാലസ് ഇവന്റ് സെന്ററിന് ലഭിച്ചു. പരിസ്ഥിതി സൗഹാർദ്ദമായ രൂപകൽപ്പനയും അടിസ്ഥാന സൗകര്യ മികവുമാണ് ഇതിനർഹമാക്കിയത്. പി.എം. പാലസിനു വേണ്ടി മാനേജിംഗ് പാർട്ണറായ ബിമൽ എം. ബാലനും, മിഥുൻ എം. ബാലനും മുൻ എം.പിയും നടനുമായ ഇന്നസെന്റിൽ നിന്ന് അവാർഡും ഫലകവും കൈപ്പറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL