എഴുകോൺ: കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാനും കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എഴുകോൺ പോച്ചംകോണം സന്നിധാനത്തിൽ (പണയിൽ) എഴുകോൺ സത്യൻ (71) നിര്യാതനായി. ഇന്നലെ രാവിലെ 10.45ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളാൽ പത്ത് ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ: കെ.എസ്. ശ്രീലത. മക്കൾ: സൗമ്യ സത്യൻ (ജനറൽ ആശുപത്രി, പേരൂർക്കട), ശ്യാം സത്യൻ (ബംഗളൂരു). മരുമക്കൾ: ഹരിലാൽ, സുലഭ (ബംഗളൂരു). സഞ്ചയനം 10ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |