SignIn
Kerala Kaumudi Online
Monday, 11 May 2026 8.55 PM IST

ജി.എസ് .ടി : കേരളത്തിന്റെ വരുമാനം കുറഞ്ഞു - മന്ത്രി ബാലഗോപാൽ

Increase Font Size Decrease Font Size Print Page
kn-balagopal

തിരുവനന്തപുരം:ജി.എസ്.ടി.നടപ്പാക്കിയതോടെ കേരളത്തിന്റെ വരുമാനം സാരമായി കുറഞ്ഞെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് സംഘടിപ്പിച്ച ദ്വിദിനഅന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.എസ് .ടി നടപ്പാക്കിയ അവസരത്തിൽ പ്രതീക്ഷിച്ചിരുന്ന ലക്ഷ്യങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനം ഉയരുമെന്നും ഉത്പന്നങ്ങളുടെ വില കുറയുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും, രണ്ടും അസ്ഥാനത്തായി. സംസ്ഥാനങ്ങൾ നികുതി പിരിവിനുള്ള അവകാശങ്ങളിൽ 44 ശതമാനം വിട്ടു നൽകിയപ്പോൾ ,കേന്ദ്രം 28 ശതമാനമാണ് വിട്ടു നൽകിയത്.വരുമാനം പങ്ക് വയ്ക്കുന്നതാകട്ടെ ,50 : 50 അനുപാതനത്തിലും.

കേന്ദ്ര സർക്കാർ പല ന്യായങ്ങൾ നിരത്തി പ്രത്യക്ഷ നികുതികൾ കുറയ്ക്കുമ്പോൾ, പരോക്ഷ നികുതി വർദ്ധിപ്പിക്കുകയാണ്. നികുതി ഇളവുകൾ പലപ്പോഴും വിലയിൽ പ്രതിഫലിക്കുന്നില്ല.ജി എസ് ടിയിൽ കൊണ്ടുവന്നിട്ടും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടേയും വില കുറഞ്ഞില്ല.കേന്ദ്ര സർക്കാർ പിന്തുടരുന്ന നയങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ് .ടി നടപ്പാക്കുന്നതിൽ സമ്പൂർണ്ണമായ അഴിച്ചുപണി ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച മുൻ ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.ജി.എസ് .ടി നടപ്പാക്കി നാലു വർഷം പിന്നിട്ടപ്പോഴും വ്യാപാര മേഖലയിലുൾപ്പടെ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഫിന്ൻസ് മുൻ ഡയറക്ടർ പ്രൊഫ. ഗോവിന്ദറാവു മുഖ്യപ്രഭാഷണം നടത്തി. ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ.കെ.ജെ. ജോസഫ് സ്വാഗതവും അസോസിയേറ്റ് പ്രൊഫ. എൽ.അനിതകുമാരി കൃതജ്ഞതയും പറഞ്ഞു.

TAGS: KN BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA