കോഴിക്കോട്: 'ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ' എന്ന ലക്ഷ്യവുമായി ആരംഭിച്ച സ്മൃതി കേരം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പുതിയറ എസ്.കെ.പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ കേന്ദ്ര നാളികേര വികസന ബോർഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പി ജില്ലാതല പ്രചാരണം ഉദ്ഘാടനം ചെയ്തു. തേങ്ങയും അനുബന്ധ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കും വിധം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻ തൈകൾ നടുന്നതാണ് സ്മൃതികേരം പരിപാടി. ജനിതക മാറ്റം വരുത്താത്ത നാടൻ തെങ്ങിൻ തൈകളാണ് വിതരണം ചെയ്യുന്നത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സി.വിജയകൃഷ്ണൻ, ജില്ലാ സമിതി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, വിഷ്ണു പയ്യാനക്കൽ, പുതിയറ ഡിവിഷൻ കൗൺസിലറും യുവമോർച്ച ജില്ലാ പ്രസിഡന്റുമായ ടി.രനീഷ്, കൗൺസിലർമാരായ സി.എസ് സത്യഭാമ, രമ്യാ സന്തോഷ്, സരിത പറയേരി, എന്നിവർ സംബന്ധിച്ചു.
താമരശ്ശേരി തേറ്റാമ്പുറം പള്ളിയറക്കാവ് ഹാൾ, ബാലുശ്ശേരി ഉണ്ണികുളം രാജഗിരി, കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരം, പേരാമ്പ്ര ടാക്സി സ്റ്റാൻഡ് പരിസരം, നാദാപുരം മരുതോങ്കര കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും തെങ്ങിൻ തൈകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |