ചേർത്തല: പാർട്ടി അംഗമായ യുവാവിന്റെ ആത്മഹത്യാശ്രമത്തിന്റെ പേരിൽ സി.പി.എം കരുവ ലോക്കൽ കമ്മിറ്റിയംഗം പി.എസ്.ശ്യാംകുമാറിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സമൂഹ്യമാദ്ധ്യമങ്ങളിലടക്കം ചർച്ചയായ സാഹചര്യത്തിലാണ് നടപടി.
ഏരിയാ സെക്രട്ടറി കെ. രാജപ്പൻ നായരുടെ സാന്നിദ്ധ്യത്തിൽ കൂടിയ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊലീസിലോ പാർട്ടി തലത്തിലോ പരാതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ. അജയൻ, ടി.എൻ. മഹേശൻ, വത്സല സുഗുണൻ എന്നിവരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ള ആൾക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും.
സി.ആർ.സുരേഷ്
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |