SignIn
Kerala Kaumudi Online
Saturday, 16 May 2026 8.35 AM IST

സെമിയല്ല ഇത് ഫുൾ കേഡർ, യോഗത്തിനിടെ ഉറങ്ങിയ നേതാക്കൾക്ക് സുധാകരന്റെ ശാസന, എഴുന്നേൽപ്പിച്ച് നിർത്തി, മുഖം കഴുകി വരാൻ ആവശ്യപ്പെട്ടു

k-sudhakaran-

കൊച്ചി : കെ പി സി സി അദ്ധ്യക്ഷനായി സ്ഥാനമേറ്റയുടൻ പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് കൊണ്ട് വരുമെന്ന് കെ സുധാകരൻ എം പി പ്രസ്താവിച്ചിരുന്നു. പാർട്ടിയിൽ അച്ചടക്കം പാലിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് കൊച്ചിയിൽ തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. പാർട്ടി യോഗത്തിനിടെ ഉറങ്ങിപ്പോയ നേതാക്കളെയാണ് സുധാകരൻ ശാസിച്ചത്. ഇവരിൽ ഒരാളെ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുകയും, മുഖം കഴുകിയിട്ട് വരാൻ പറയുകയും ചെയ്തു. കെ പി സി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊളിറ്റിക്കൽ കൺവെൻഷനിലായിരുന്നു ഇത്.

നാലു ജില്ലകളിൽ നിന്നുളള കെ പി സി സി ഭാരവാഹികളും ജനപ്രതിനിധികളുമെല്ലാം പങ്കെടുത്ത യോഗത്തിൽ കെ റെയിലിനെതിരെ എടുക്കേണ്ട നിലപാടുകളെ കുറിച്ചും, പ്രത്യക്ഷ സമര രീതികളെ കുറിച്ചുമാണ് ചർച്ച നടന്നത്. സമരമുഖത്തേക്ക് സ്ത്രീകളെയും വീട്ടമ്മമാരേയും ഉൾപ്പടെ പങ്കെടുപ്പിക്കണമെന്നും, ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന തരത്തിൽ സമര പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശം ഉയർന്നു. ജില്ലാതലത്തിൽ സെമിനാറുകളും നടത്തും. ഇതിന് പുറമേ പദ്ധതിക്കെതിരായ ലഘു ലേഖകൾ വീടുകളിൽ കൊണ്ടെത്തിക്കും.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി നടത്തുന്ന സംഭാവന എല്ലാ പ്രവർത്തകരും നൽകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ 137 ജന്മദിനവുമായി ബന്ധപ്പെട്ട് 137 രൂപ വീതമാണ് പിരിക്കുന്നത്. അമ്പത് ലക്ഷമാണ് ഇത്തരത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KPCC, SUDHAKARAN, SEMI CADER, CONGRESS, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA