SignIn
Kerala Kaumudi Online
Friday, 14 August 2026 2.14 AM IST

റിന്യുവബിൾ എനർജി എക്സ്പോ സെപ്തംബർ 11 മുതൽ കൊച്ചിയിൽ

energy

തിരുവനന്തപുരം: പുനരുപയോഗ ഊർജമേഖലയുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ റിന്യുവബിൾ എനർജി എക്സപോ സെപ്തംബർ 11 മുതൽ 13 വരെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. 50 ലക്ഷം രൂപയുടെ സോളാർ ഉപകരണങ്ങൾ ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകും. ലോഗോ പ്രകാശനം കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി രാജമാണിക്യം നിർവഹിച്ചു. ഇത്തരം സ്ഥാപനങ്ങളെ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കോൺഫെഡറേഷൻ ഓഫ് റിന്യുവബിൾ എനർജിയാണ്(കോർ) സംഘാടകർ. കമ്പനികൾ, നിർമ്മാതാക്കൾ, ടെക്നോളജി ഇന്നൊവേറ്റർമാർ, സർക്കാർ സ്ഥാപനങ്ങൾ, നയരൂപീകരണ രംഗത്തെ പ്രമുഖർ, ധനകാര്യ സ്ഥാപനങ്ങൾ, അക്കാഡമിക് സ്ഥാപനങ്ങൾ, നിക്ഷേപകർ, പ്രൊഫഷണലുകൾ തുടങ്ങിയവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. 11 ന് എക്സിബിഷൻ സ്റ്റാൾ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സെപ്തം. 12ന് എക്സിബിഷൻ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
ലോഗോപ്രകാശനത്തിൽ പി.എം സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ ആദ്യ നോഡൽ ഓഫീസറും കോറിന്റെയും റിന്യു എക്സ്പോയുടേയും പേട്രണുമായ നൗഷാദ് ഷറഫുദ്ദീൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കോർ പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം,സെക്രട്ടറി റോയി ക്രിസ്റ്റി, എനർജി കോൺക്ലേവ് കൺവീനർ മധു പത്തനിപ്പാടം, എക്സ്പോ കമ്മിറ്റി ചെയർമാൻ അൽ നിഷാൻ ഷാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാവി കേരളത്തിന്റെ ഊർജ്ജം

സോളാർ : രാജമാണിക്യം
തിരുവനന്തപുരം: സോളറാണ് ഭാവികേരളത്തിന്റെ പ്രധാന ഊർജ്ജ സ്രോതാസാവുകയെന്ന് കെ.എസ്.ഇ.ബി സി.എം.ഡി എം.ജി രാജമാണിക്യം. ജലവൈദ്യുതി നിലയങ്ങൾ, താപനിലയങ്ങൾ എന്നിവയെ ഇനിയുള്ളകാലത്ത് കൂടുതലായി ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA