SignIn
Kerala Kaumudi Online
Friday, 14 August 2026 2.14 AM IST

പരീക്ഷാഭവനിൽ മിന്നൽ പരിശോധന: സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകണം - മന്ത്രി

aa


തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന പരാതി ഉയർന്നതോടെ, പരീക്ഷാഭവനിൽ മിന്നൽ പരിശോധനയുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. അപേക്ഷകരുടെ പരാതികൾ കേട്ടറിഞ്ഞ്, സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം നൽകാൻ മന്ത്രി നിർദ്ദേശിച്ചു.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതൽ മൂന്ന് മാസം വരെ കാലതാമസമുളളതായി പരിശോധനയിൽ വ്യക്തമായി. കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾക്കായി സ്‌കൂളുകളിലേക്ക് അയച്ച് തിരുത്തി തിരിച്ചു വരുന്നത് കൊണ്ടാണ് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾക്ക് കാലതാമസമുണ്ടാകുന്നതെന്ന് ജീവനക്കാർ അറിയിച്ചു, അത് ഒഴിവാക്കാൻ നടപടിക്രമത്തിൽ കാലാനുസൃത മാറ്റം വരുത്താൻ മന്ത്രി പറഞ്ഞു.

പരീക്ഷാഭവനിൽ അടിയന്തരമായി 60 ലാപ്പ്‌ടോപ്പുകൾ അനുവദിച്ചു. പരീക്ഷാഭവൻ്റെ റിസപ്ഷനിലെ ഫോണുകൾ എടുക്കുന്നില്ലെന്ന പരാതിയും മന്ത്രിയ്ക്ക് ബോദ്ധ്യപ്പെട്ടു. അപേക്ഷകർക്ക് വിവരങ്ങൾ അറിയാൻ റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ ഉറപ്പാക്കും. അപേക്ഷകർ കൂടുതൽ സമയം ക്യൂ നിൽക്കാതിരിക്കാൻ കൗണ്ടറിൽ ജീവനക്കാരെ നിയോഗിക്കാൻ പരീക്ഷാഭവൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നടപടികൾ പരീക്ഷാഭവൻ ജോയിന്റ് കമ്മിഷണർ നിരീക്ഷിക്കണം. സർട്ടിഫിക്കറ്റുകളുടെ സുഗമമായ വിതരണത്തിന്

മാർഗനിർദ്ദേശം തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA