SignIn
Kerala Kaumudi Online
Sunday, 29 May 2022 11.45 AM IST

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു

sasi

മുംബയ് : കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി (67)​ അന്തരിച്ചു. ഇ.എം.എസിന്റെ ഇളയ മകനാണ്. മകൾ അപർണയുടെ മുംബയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ്‌ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്.

2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ്‌ ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക്‌ താമസം മാറ്റി. ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സി.പി.എം ദേശാഭിമാനി മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ അംഗമായിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ.എസ്‌. ഗിരിജയാണ്‌ ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടി.സി.എസ്‌, മുംബയ് ). മരുമക്കൾ: എ.എം. ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി‌), രാജേഷ്‌ ജെ വർമ (ഗോദ്‌റേജ്‌ കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബയ് ). പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ.എം. ശ്രീധരന്‍, ഇ.എം. രാധ (വനിതാ കമ്മീഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OBIT, EMS, EMS NAMBOOTHIRIPPADD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.