SignIn
Kerala Kaumudi Online
Sunday, 12 July 2026 8.16 AM IST

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

rain

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. മഴയ്‌ക്ക് ശമനം വന്നതോടെയാണ് പുതിയ തീരുമാനം. പകരം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വയനാട്, പാലക്കാട് ജില്ലകളിൽ നേരത്തേ പ്രഖ്യാപിച്ചതുപോലെ ഓറഞ്ച് അലർട്ടാണ്.

അതേസമയം, തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതും കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 17 മുതൽ 20 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് നിലനിൽക്കുന്ന മഴ മുന്നറിയിപ്പുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ശക്തമായ മഴയിൽ തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴയിൽ കൊയ്യാനിരുന്ന വൈപ്പിൻകാട് പാടശേഖരത്തിൽ മടവീഴ്ചയുണ്ടായി 117 ഏക്കറിലെ നെല്ല് വെള്ളത്തിലായി. സംസ്ഥാനത്ത് 23 വീടുകൾ തകർന്നു.14 ദുരിതാശ്വാസ ക്യാമ്പുകളിൽ 117 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, KERALA, RED ALERT, ORANGE ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA