SignIn
Kerala Kaumudi Online
Tuesday, 15 September 2026 7.22 AM IST

കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകളുടെ ആരോപണം; മുൻ മന്ത്രി ജീവനൊടുക്കി

rajendra-bahuguna

ന്യൂ‌ഡൽഹി: കൊച്ചുമകളെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണയെ ആത്മഹത്യ ചെയ്ത നിലയിൽ. വീടിന് സമീപം നിർമിച്ച ടാങ്കിൽ കയറി സ്വയം വെടിവയ്ക്കുകയായിരുന്നു. മകളെ പീഡിപ്പിച്ചുവെന്ന് ബഹുഗുണയുടെ മരുമകള്‍ പരാതി നല്‍കിയതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

സംഭവത്തിന് മുമ്പ് 112 എന്ന എമർജൻസി നമ്പറില്‍ പൊലീസിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് അദ്ദേഹം അറിയിച്ചിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴേയ്ക്കും ബഹുഗുണ ടാങ്കിന് മുകളില്‍ കയറിയിരുന്നു. താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകള്‍ നോക്കിനില്‍ക്കേ തോക്കെടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

രാജേന്ദ്ര ബഹുഗുണ 2004-2005 കാലത്ത് എന്‍ ഡി തിവാരി മന്ത്രിസഭയില്‍ ഗതാഗത സഹമന്ത്രിയായിരുന്നു. കൊച്ചുമകളെ പീഡിപ്പിച്ച കേസിന് പുറമെ മറ്റൊരു കേസ് കൂടി ഇയാൾക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചെന്നും അയല്‍വാസി ആരോപിച്ചിട്ടുണ്ട്. അതേസമയം, ആത്മഹത്യാ പ്രേരണയ്ക്ക് രാജേന്ദ്ര ബഹുഗുണയുടെ മരുമകളുടെ പേരിലും കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUICIDE, RAJENDRA BAHUGUNA, POCSO CASE, EX MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY