SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.38 AM IST

ബെെക്ക് മോഷണ കേസിലെ പ്രതികൾ പിടിയിൽ

bike

കോഴിക്കോട്: പൂവാട്ടുപറമ്പിൽ വച്ച് മോഷണം നടത്തിയ ബൈക്കുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ചാലപ്പുറം സ്വദേശിയായ പതിനേഴുകാരൻ മൂന്ന് പേരെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. പൂവാട്ടുപറമ്പ് സ്വദേശി ചേരിക്കാപറമ്പ് വീട്ടിൽ മുഹമ്മദ് സർഫാസ് (18), കുറ്റിക്കാട്ടൂർ തെങ്ങിൻതോപ്പിൽ വീട്ടിൽ അഫ്രീദുൽ ഹക്ക് (20) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 13ന് രാത്രി മെഡിക്കൽ കോളേജ് എസ്.ഐയും സംഘവും പട്രോളിംഗ് നടത്തവേയാണ് ഇർ പിടിയിലായത്. വാഹനം വിൽക്കാൻ ശ്രമിക്കുകയായിരുന്നതിനിടെ മൂന്ന് പേരെ നാട്ടുകാർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ തങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ചതാണ് ബെെക്കുകളെന്ന് സമ്മതിച്ചു. വയനാട്, ചേളാരി, എളമരം, കുറ്റിക്കാട്ടൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി പത്തിലേറെ വാഹനങ്ങൾ മോഷ്ടിച്ച് വിറ്റിരുന്നെന്നും സമ്മതിച്ചു. മെഡിക്കൽ കോളേജ് എസ്.ഐ യൂനുസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു, സിവിൽ പൊലീസ് ഓഫീസർ സോണിക്ക് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY