അലനല്ലൂർ: നബി നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക്കാർ ക്രൂരതകളെ തുറന്നുകാട്ടി അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് അലനല്ലൂർ വിസ്ഡം ദഅവാ സെന്റർ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന് മാതൃകയാക്കാവുന്ന ധാർമികതയും കാരുണ്യവും സാഹോദര്യവും പവിത്രമായി കാണുന്ന മലയാളി സദാചാര ബോധത്തെ പരിഹസിക്കുന്നവരുടെ ഒളിയജണ്ടകൾ തിരിച്ചറിയണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി അദ്ധ്യക്ഷത വഹിച്ചു.
വിസ്ഡം ജില്ലാസെക്രട്ടറി റഷീദ് കൊടക്കാട്ട്, ടി.കെ.സദഖത്തുല്ല, അബ്ദുല്ല സലഫി ചെർപ്പുളശ്ശേരി, സുധീർ ഉമ്മർ, അബ്ദുൽ അസീസ് സ്വലാഹി, വി.പി.ബഷീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |