SignIn
Kerala Kaumudi Online
Thursday, 02 July 2026 5.28 PM IST

എസ്സെൻ പ്ലാന്റ് പ്രോട്ടീൻ വിപണിയിലേക്ക്

essan

കോഴിക്കോട്: എസ്സെൻ ന്യൂട്രിഷന്റെ പുതിയ ഉത്പന്നമായ വെജിറ്റേറിയൻ പ്രോട്ടീനായ എസ്സെൻ പ്ലാന്റ് പ്രോട്ടീൻ പുറത്തിറക്കി. കോഴിക്കോട് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എസ്സെൻ ന്യൂട്രിഷൻ (യു.എസ്.എ) സി.എം.ഡി ഡോ.എം. അനിരുദ്ധൻ ലോഞ്ചിംഗ് നിർവഹിച്ചു. കേരളത്തിൽനിന്ന് നിർമിക്കുന്ന ഏക വെജിറ്റേറിയൻ പ്രോട്ടീനാണ് എസ്സെൻ പ്ലാന്റ് പ്രോട്ടീൻ. ലോകം വെജിറ്റേറിയനാവാൻ വെമ്പൽകൊള്ളുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അനിരുദ്ധൻ പറഞ്ഞു.
പ്ലാന്റ് പ്രോട്ടീന്റെ രണ്ട് വ്യത്യസ്ത ഫ്ലേവറുകളാണ് കമ്പനി പുറത്തിറക്കിയത്. പ്ലാന്റ് പ്രോട്ടീൻ ചോക്ലേറ്റ് ഫ്ലേവർ പാലിലോ വെള്ളത്തിലോ നിർദ്ദേശിച്ച അളവിൽ ലയിപ്പിച്ച് കഴിക്കാവുന്നതാണ്. അൺഫ്ലേവർ പ്ലാന്റ് പ്രോട്ടീൻ ദോശമാവ്, ഇഡലിമാവ് ചപ്പാത്തിമാവ് എന്നിവയിൽ നിർദ്ദേശിച്ച അളവിൽ ചേർത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360