SignIn
Kerala Kaumudi Online
Thursday, 02 July 2026 2.34 PM IST

രക്ത ഗ്രൂപ്പല്ല; കൊതുക് ചിലരെ മാത്രം തിരഞ്ഞുപിടിച്ചു കുത്താൻ വേറെയുമുണ്ട് കാരണം

mosquito
കൊതുക്

ലോകത്ത് എല്ലായിടത്തും കാണുന്ന ഒന്നാണ് കൊതുക്. ചിലപ്പോൾ നിരവധി പേർ ഉണ്ടായിട്ടും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ അത് തോന്നലല്ല. കൊതുകൾ ശരിക്കും ചില മനുഷ്യരെ മാത്രം തിരഞ്ഞുപിടിച്ച് കുത്തുമെന്നാണ് ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഫോർ ഡെവലപ്‌മെന്റിലെ ഫ്രെഡറിക് സിമാൻ പറയുന്നത്. പക്ഷേ എല്ലാസമയവും അത് അങ്ങനെയല്ലെന്നും ഫ്രെഡറിക് വ്യക്തമാക്കുന്നു. ചില ജെെവ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അവ നമ്മെ തിരഞ്ഞെടുക്കുന്നതെന്നാണ് പറയപ്പെടുന്നത്.

mosquito
കൊതുക്

കൊതുക് മനുഷ്യനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ

എല്ലാ കൊതുകും മനുഷ്യനെ കടിക്കുന്നില്ലെന്ന് മനസിലാക്കുക. മുട്ട ഉൽപാദിപ്പിക്കുന്നതിനാവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും ലഭിക്കുന്നതിന് വേണ്ടിയാണ് പെൺകൊതുകുകൾ മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തം കുടിക്കുന്നത്. ആൺ കൊതുകുകൾ പൂക്കളുടെ തേൻ മാത്രമാണ് കുടിക്കുന്നത്. പെൺകൊതുകുകൾ ഗന്ധം,​ ചൂട്,​ ഈർപ്പം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരുടെ രക്തം കുടിക്കണമെന്ന് തീരുമാനിക്കുന്നത്.

വിയർപ്പിലുള്ള ലാക്റ്റിക് ആസിഡ്,​ അമോണിയ,​ യൂറിക് ആസിഡ് എന്നിവ കൊതുകുകളെ ആകർഷിക്കുന്നു. വ്യായാമം ചെയ്യുമ്പോഴും മറ്റും ശരീരതാപനില കൂടുന്നതും കൊതുകുകളെ പെട്ടെന്ന് ആകർഷിക്കുന്നുവെന്ന് പറയപ്പെടുന്നു. മറ്റൊന്ന് കാർബൺ ഡെെ ഓക്സെെഡാണ്. മനുഷ്യർ ശ്വാസം പുറത്തുവിടുമ്പോഴുള്ള കാർബൺഡെെ ഓക്സെെഡിന്റെ ഗന്ധം കൊതുകുകൾക്ക് ദൂരെ നിന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നു. അമിതവണ്ണമുള്ളവർ,​ ഗ‌ർഭിണികൾ,​ വ്യായാമം ചെയ്തവർ എന്നിവർ കൂടുതലായി കാർബൺ ഡെെ ഓക്സെെഡ് പുറത്തുവിടുന്നു. അതിനാൽ കൊതുകുകൾ അവരെ വളരെ എളുപ്പത്തിൽ ലക്ഷ്യവയ്ക്കുന്നു.

mosquito
കൊതുകുകൾ

'കാർബൺ ഡെെ ഓക്സെെഡാണ് കൊതുകുകളെ ആകർഷിക്കുന്നതെന്ന് 100 വർഷത്തിലേറെയായി ഞങ്ങൾക്കറിയാം. ഡസൻ കണക്കിന് മീറ്റർ അകലെയായിരിക്കുമ്പോൾ അവയുടെ പെരുമാറ്റത്തിന് കാരണമാകുന്ന ആദ്യ സിഗ്നലാണിത്. എന്നാൽ ഏകദേശം 10 മീറ്ററിനുള്ളിൽ കൊതുകുകൾക്ക് നമ്മുടെ ഗന്ധം മനസിലാകാൻ കഴിയും. ഇത് അവയെ കൂടുതൽ ആകർഷിക്കുന്നു'- സ്വീഡിഷ് ശാസ്ത്രജ്ഞനായ റിക്കാർഡ് ഇഗ്നെൽ വ്യക്തമാക്കി.

ശരീരത്തിലെ ഗന്ധത്തിന്റെ പ്രത്യേകത

ഒരോരുത്തരുടെയും ശരീരത്തിൽ വ്യത്യസ്തമായ സ്കിൻ ബാക്ടീരിയകളും നാച്യുറൽ ഓയിലും ഉണ്ട്. അത് വിയർപ്പിൽ കലരുമ്പോൾ ഒരു ഗന്ധം ഉണ്ടാകുന്നു. ഇതിലെ ചെറിയ വ്യത്യാസങ്ങൾ പോലും പിടിച്ചെടുക്കാൻ കൊതുകുകൾക്ക് കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പ്രത്യേകിച്ച് ചില സംയുക്തങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ച് കൊതുകുകൾക്ക് കൂടുതൽ ആകർഷകമായി തോന്നാം.

mosquito
mosquito

ഒരു കൊതുക് നിങ്ങളെ ശ്രദ്ധിച്ചാൽ അവർ ദിവസങ്ങളോളം നിങ്ങളെ തിരിച്ചറിയും. കൊതുകുകൾക്ക് ആകർഷണം തോന്നുന്ന ചില സംയുക്തങ്ങൾ തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇഗ്നെൽ വ്യക്തമാക്കി.

വിയർപ്പ്, ചൂട്

വ്യായാമം ചെയ്യുന്നവരുടെ അടുത്തേക്ക് പെട്ടെന്ന് കൊതുക് എത്തുന്നു. വ്യായാമം നിങ്ങളെ ചൂടാക്കുകയും വിയർപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിയർപ്പിൽ ലാക്റ്റിക് ആസിഡും അമോണിയയും അടങ്ങിയിരിക്കുന്നു. ഇത് കൊതുകുകളെ പെട്ടെന്ന് ആകർഷിപ്പിക്കാൻ കാരണമാകും.

mosquito
mosquito

ഒ രക്തഗ്രൂപ്പ് കൊതുകിന് പ്രിയങ്കരമാണോ?

ഒ രക്തഗ്രൂപ്പ് കൊതുകിന് വളരെ ഇഷ്ടമാണെന്നും അവരെ കൊതുക് കുത്തുമെന്നും പണ്ടുമുതലെ പറയപ്പെടുന്നു. എന്നാൽ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് രക്തഗ്രൂപ്പ് അത്രയും വലിയ പങ്ക് വഹിക്കുന്നില്ലയെന്നാണ്. ഗന്ധം, ചർമ്മത്തിലെ സംയുക്തം എന്നിവയാണ് കൊതുകിനെ കൂടുതൽ ആകർഷിക്കുന്നത്.

ബിയർ കുടിക്കുന്നവരെയും കൊതുക് കൂടുതലായി കുത്തുന്നതായി പഠനങ്ങൾ പറയുന്നു. അതുപോലെഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ചവരെയും കൊതുക് പെട്ടെന്ന് തിരിച്ചറിയുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.

mosquito
mosquito

കൊതുക് മനുഷ്യനെ തിരഞ്ഞെടുക്കാറുണ്ടോ?

കൊതുക് മനുഷ്യരെ കുത്താൻ തിരഞ്ഞെടുക്കാറുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അത് മേൽ പറഞ്ഞ ഗന്ധം, ചർമ്മത്തിലെ സംയുക്തം താപനില, കാർബൺ ഡെെ ഓക്സെെഡ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOSQUITO BITES, WHY MOSQUITOES BITE SOME PEOPLE, MOSQUITO ATTRACTION FACTORS, KOTHUK KUTHAN KARANAM, MOSQUITO BITE REASON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360