SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.46 PM IST

തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ കാമറാനിരീക്ഷണം: കമ്മിഷൻ റിപ്പോർട്ട് തേടി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മോഷണം പതിവാകുന്ന സാഹചര്യത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.ജില്ലാ പൊലീസ് മേധാവി,കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.ടെർമിനലിന് സമീപം പാർക്ക് ചെയ്യുന്ന ബൈക്കുകളടക്കം മോഷണം പോവുന്നുണ്ടെന്നും കാമറകൾ ഇല്ലാത്തതു കാരണം മോഷണം നടത്തി മുങ്ങുന്നവരെ കണ്ടെത്താൻ കഴിയുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY