SignIn
Kerala Kaumudi Online
Sunday, 11 October 2026 8.26 PM IST

തിരിച്ചടിക്കാൻ കോൺഗ്രസിന് അറിയാം,​ ക്ഷമ നശിച്ചാൽ ഒരൊറ്റ സി പി എമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്ന് കെ സുധാകരൻ

sudhakaran

കൽപ്പറ്റ: ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കല്പറ്റ ടൗണിലേക്ക് കോൺഗ്രസ് നടത്തിയ കൂറ്റൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർക്കാനും തിരിച്ചടിക്കാനും കോൺഗ്രസിന് കഴിവുണ്ട്. ഞങ്ങളെയങ്ങ് തോല്പിച്ചു കളയാമെന്ന് വിചാരിച്ചാൽ ആത്‌മരക്ഷാർത്ഥം ഒരു പിടിത്തമങ്ങ് പിടിക്കും. ക്ഷമ നശിച്ചാൽ ഒരൊറ്റ സി.പി.എമ്മുകാരനും പുറത്തിറങ്ങി നടക്കില്ലെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

മാർച്ചിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,​ എം.പിമാരായ കെ. മുരളീധരൻ,​ ടി.എൻ.പ്രതാപൻ,​ രാജ്‌മോഹൻ ഉണ്ണിത്താൻ,​ ആന്റോ ആന്റണി,​ രമ്യ ഹരിദാസ്,​ ടി. സിദ്ദിഖ് എം.എൽ.എ,​ വി,​ടി. ബൽറാം തുടങ്ങിയവർ പങ്കെടുത്തു.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്നലെയാണ് രാഹുൽ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. കേസിൽ ഇതുവരെ 30 പേർ അറസ്റ്റിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUDHAKARA, CONGRESS, CPM, WAYANAD MP OFFICE ATTACK, RAHUL GANDHI, SFI, CONGRESS RALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA