SignIn
Kerala Kaumudi Online
Sunday, 28 June 2026 5.22 AM IST

എം.പി ഓഫീസ് ആക്രമണം: അന്വേഷണം ആരംഭിച്ചു

adgp

@ ദേശാഭിമാനി ഓഫീസിന് കല്ലെറിഞ്ഞ 7 പേർ അറസ്റ്റിൽ

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാം വയനാട്ടിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എസ്.എഫ്.ഐ പ്രവർത്തകർ തകർത്ത രാഹുൽഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ചു. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഗാന്ധി ചിത്രം തകർത്തതുൾപ്പടെ സമഗ്രമായി അന്വേഷിക്കുമെന്ന് എ.ഡി.ജി.പി പറഞ്ഞു. അതിനിടെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസിൽ 7 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY