SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.12 PM IST

വീട്ടിൽ നിന്ന് 17 പവൻ സ്വർണ്ണം മോഷ്ടിച്ച ആറുപേർ അറസ്റ്റിൽ

arrest

മലപ്പുറം: കോഡൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 17 പവനോളം സ്വർണ്ണാഭരണം മോഷണം പോയ കേസിൽ ആറുപേർ പിടിയിൽ. കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൾ ജലീൽ (28), കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ് ജസിം (20), പിച്ചമടയത്തിൽ ഹാഷിം (25),​ ഊരത്തൊടി വീട്ടിൽ റസൽ (19),​ പൊന്മള സ്വദേശി കിളിവായിൽവീട്ടിൽ ശിവരാജ് (21),​ ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ്മുർഷിദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മോഷണം നടന്നത്. പ്രതികളിൽ നിന്ന് മോഷണം പോയ രണ്ട് സ്വർണ്ണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണ്ണം മലപ്പുറത്തുള വിവിധ സ്വർണ്ണക്കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇൻസ്‌പെക്ടർ ജോബി തോമസ്, എസ്.ഐ അമീറലി, പ്രൊബേഷൻ എസ്.ഐ മിഥുൻ, എസ്.ഐ അബ്ദുൽ നാസർ, ഗിരീഷ്, എ.എസ്.ഐ അജയൻ, സി.പി.ഒമാരായ ആർ. ഷഹേഷ്, കെ.കെ. ജസീർ, ദിനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL