SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.16 AM IST

13കാരനെ ഇടിച്ചു തെറുപ്പിച്ച ബൈക്ക് യാത്രികരിൽ നിന്ന് എം.ഡി.എം.എ പിടികൂടി  കുട്ടി ഗുരുതരാവസ്ഥയിൽ

അടിമാലി: 13കാരനെ ഇടിച്ചു തെറുപ്പിച്ച ബൈക്ക് യാത്രികരിൽ നിന്ന് 0.68 ഗ്രാം എം.ഡി.എം.എ പിടികൂടി. കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 9.30നായിരുന്നു സംഭവം. സൈക്കിളിൽ പോവുകയായിരുന്ന തെക്കിനാട്ട് സനുവിന്റെ മകൻ എയ്ഡനെ അമിത വേഗതിയിലെത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കിൽ സഞ്ചരിച്ചിരുന്ന രാമക്കൽമേട് സ്വദേശി ആരോമൽ, കുഞ്ചിത്തണ്ണി സ്വദേശി അജിത്ത് എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പരിശോധനകൾക്കിടയിലാണ് ബൈക്ക് യാത്രികനായ അജിത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് മൂന്ന് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 0.68 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ അടിമാലി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപകടസമയത്ത് യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. അടിമാലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL