SignIn
Kerala Kaumudi Online
Friday, 15 May 2026 1.55 PM IST

ഗോൾവാൾക്കർ പരാമർശം; പ്രതിപക്ഷ നേതാവിന് ആർ എസ് എസ് നോട്ടീസ്

vd-satheesan

തിരുവനന്തപുരം: ഗോൾവാൾക്കറിനെ കുറിച്ചുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആർഎസ്എസ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ അതേ വാക്കുകൾ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്.

ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ 'ബഞ്ച് ഒഫ് തോട്ട്സ്' എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. എന്നാൽ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിൽ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഒഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESAN, RSS, GOLWALKAR, BJP, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA