
ചങ്ങനാശേരി : സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശ കൊണ്ടാണ് കെ.ബി.ഗണേശ് കുമാർ എൻ.എസ്.എസിനെയും, തന്നെയും വിമർശിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സ്വന്തം അച്ഛനെതിരെ പോലുംപറഞ്ഞിട്ടുള്ളയാളാണ് ഗണേശ്. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചു വിടേണ്ടി വന്നാൽ വൈകുന്നേരമല്ല,രാത്രിയിലായാലും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിനെയും, ജനറൽ സെക്രട്ടറിയെയും സ്നേഹിച്ചു വേണം ജീവിക്കാനെന്നാണ് തന്റെ അച്ഛന്റെ ഉപദേശമെന്നാണ് ഗണേശ് പറഞ്ഞിട്ടുള്ളത്. എന്നിട്ടിപ്പോൾ എന്താണ് അയാൾ ചെയ്യുന്നത്. എൻ.എസ്.എസിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ വാലായി മാറി. 64 വർഷമായി ഞാൻ എൻ.എസ്.എസിൽ പ്രവർത്തിക്കുന്നു. ഒരുത്തൻ വിചാരിച്ചാലും കണ്ടെത്താൻ കഴിയുന്ന ഒരു തെറ്റും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
എൻ.എസ്.എസിന്റെ വിവിധ സ്ഥാപനങ്ങളിൽ നിയമാനുസൃത നിയമനങ്ങളേ നടന്നിട്ടുള്ളൂ. ആക്ഷേപമുള്ളവർ കേസ് കൊടുക്കട്ടെ. അനധികൃതമായി ഒരാൾക്കും ഞാൻ നിയമനം കൊടുത്തിട്ടില്ല. എന്റെ കുടുംബത്തിലുള്ളവർക്ക് മാത്രം നിയമനം കൊടുക്കുന്നുവെന്നത് തെറ്റായ പ്രചരണമാണ്. കേരളം മുഴുവൻ ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. മന്നം സമാധിയിലേക്കുള്ള പ്രവേശനം ആർക്കും നിഷേധിച്ചിട്ടില്ല. ഉപ രാഷ്ട്രപതി സന്ദർശനത്തിന് വന്നപ്പോൾ സമാധിയിൽ നായയെ കയറ്റി പരിശോധിക്കണമെന്നു പറഞ്ഞു. ഞങ്ങൾ ക്ഷേത്രത്തിന് തുല്യമായി ആരാധിക്കുന്ന സ്ഥലമാണ്. അതിനാലാണ് പറ്റില്ലെന്ന് പറഞ്ഞത്- സുകുമാരൻ നായർ
വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |