SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.57 AM IST

രേഖയുണ്ട്, സർക്കാരിന് നഷ്ടവുമില്ല: അബ്‌ദുറഹിമാൻ

v-abdurahiman

മലപ്പുറം: അർജന്റീന ഫുട്ബാൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലെ എല്ലാ നടപടിക്രമവും പാലിച്ചെന്ന് മുൻ കായികമന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഒരു ചില്ലിക്കാശ് പോലും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷനും സ്‌പോൺസറും തമ്മിലായിരുന്നു കരാർ. സർക്കാരിന് ഒരു ബാദ്ധ്യതയും ഉണ്ടാക്കിയിട്ടില്ല. പൂർണ്ണ സാമ്പത്തിക ബാദ്ധ്യത സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കാണ്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷയിൽ കേന്ദ്ര കായിക, ധനമന്ത്രാലയങ്ങളുടെയും റിസർവ് ബാങ്കിന്റെയും അനുമതിയോടെ പൊതുമേഖലാ ബാങ്ക് വഴിയാണ് തുക കൈമാറിയത്. കലൂർ നെഹ്റു സ്റ്റേഡിയത്തിന്റെ അവകാശം സ്‌പോൺസർക്ക് നൽകിയെന്ന പ്രചാരണം തെറ്റാണ്. സ്റ്റേഡിയം മത്സരത്തിനായി സജ്ജമാക്കാനുള്ള സാമ്പത്തിക ചുമതല മാത്രമാണ് സ്‌പോൺസർക്കുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V ABDURAHIMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA