SignIn
Kerala Kaumudi Online
Thursday, 13 August 2026 2.41 AM IST

മരണങ്ങളുടെ താരതമ്യം ഹൃദയശൂന്യം : പിണറായി

pinarayi

തിരുവനന്തപുരം: രക്ഷാദൗത്യത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാൻ മരണങ്ങൾ വച്ചുള്ള താരതമ്യത്തിന് നിൽക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത് അങ്ങേയറ്റത്തെ ഹൃദയശൂന്യമായ നിലപാടാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ അതിവൈകാരികമായി പ്രതികരിക്കുന്ന അവസ്ഥയിലേക്ക് തീരദേശത്തെ ജനങ്ങളെ എത്തിച്ചിട്ടുണ്ട്. ദുരന്തങ്ങൾ താരതമ്യം ചെയ്യുന്നതിൽ എന്ത് യുക്തിയാണുള്ളത്.

കടലിൽ കാണാതായ മത്സ്യത്തൊഴിലാകളികളുടെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സർക്കാർ എത്രയും വേഗം പരിഹാരമുണ്ടാക്കണം. കടബാദ്ധ്യതകൾ തീർക്കാൻ ഇടപെടൽ വേണം. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ ഭാര്യയ്ക്ക് തൊഴിൽ നൽകണം. മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം. ജോൺസിന്റെ മകൾ ജിജി, സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സംസാരിച്ചപ്പോൾ യു.ഡി.എഫ് അനുകൂലികളുടെ സൈബർ ആക്രമണമുണ്ടായി.

സംസ്ഥാനത്തുണ്ടായ കൃഷിനാശം കണക്കാക്കി നഷ്ടപരിഹാരം നൽകണം.പ്രളയബാധിത മേഖലകളിൽ സർക്കാരിന്റെ സാന്നിദ്ധ്യമില്ലായിരുന്നു. നഷ്ടപരിഹാരം കണക്കാക്കുന്നതിലടക്കം ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA