SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.59 AM IST

പുറത്തുവന്നത് മഞ്ഞുമലയുടെ ചെറുഭാഗം : മന്ത്രി ജനീഷ്

jeneesh-

ന്യൂഡൽഹി: മെസിയെയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു കോടികൾ വെട്ടിച്ചെന്ന അന്വേഷണ റിപ്പോർട്ടിലെ തുടർ നടപടി മുഖ്യമന്ത്രിയും മന്ത്രിസഭയും തീരുമാനിക്കുമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്‌. കായികവകുപ്പ് സ്‌പെഷൽ സെക്രട്ടറി നൽകിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും നാളത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഏതുതരം അന്വേഷണം വേണമെന്ന് തീരുമാനിക്കുമെന്നും ഡൽഹിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച 'മൈക്ക് ടു ഗെതർ' പരിപാടിയിൽ ജനീഷ് പറഞ്ഞു.

കേരളത്തെ ഒന്നടങ്കം കബളിപ്പിക്കുന്ന തരത്തിലാണ് മുൻ കായികമന്ത്രിയും സ്‌പോൺസർമാരും മെസിയെ 'ഇറക്കി' കളിച്ചതെന്നാണ് റിപ്പോർട്ടിൽ നിന്നു മനസിലാകുന്നതെന്നും കേരളത്തിൽ എത്തുമെന്നത് മെസിയും അർജന്റീന ടീമും മാത്രമാകും അറിയാതെ പോയതെന്നും മന്ത്രി പരിഹസിച്ചു. ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ചെറിയൊരു ഭാഗം മാത്രമാണ്. അന്വേഷണ റിപ്പോർട്ടിലെ ഉള്ളടക്കം കേരളം ഇനിയും അറിയാനുണ്ട്. - മന്ത്രി കൂട്ടിച്ചേർത്തു.

English Summary

Kerala Sports Minister O.J. Janeesh said that the Chief Minister and the state Cabinet will decide on further action based on an investigation report into the alleged embezzlement of crores of rupees by people who promised to bring Lionel Messi and the Argentina football team to Kerala.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KO JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA