SignIn
Kerala Kaumudi Online
Saturday, 05 September 2026 10.48 PM IST

സി.പി.എം ബക്കറ്റ് പിരിവ് നീട്ടിവച്ചു

fund

കണ്ണൂർ: പാർട്ടി പ്രവർത്തന ഫണ്ടിനായി സി.പി.എം പ്രഖ്യാപിച്ച ബക്കറ്റ് പിരിവ് അടുത്ത മാസത്തേക്ക് മാറ്റി. കീഴ്ഘടകങ്ങളിൽനിന്ന് ഉയർന്ന എതിർപ്പിനെത്തുടർന്നാണ് നടപടി. കേന്ദ്ര കമ്മിറ്റി നിർദ്ദേശപ്രകാരം ഈ മാസം 16 മുതൽ ആരംഭിക്കാനിരുന്ന പിരിവാണ് നീട്ടിയത്. രസീത് നൽകാതെയുള്ള പിരിവിനെതിരെയും ടാർജറ്റ് തുക ഉയർത്തിയതിനെതിരെയും കണ്ണൂരിലാണ് പ്രതിഷേധം ഏറ്റവും ശക്തമായത്.

കാലവർഷക്കെടുതിയും ഓണക്കാലവും ഒത്തുവന്ന ഘട്ടത്തിൽ ജനങ്ങളെ ഫണ്ട് പിരിവിനായി സമീപിക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലാണ് ബ്രാഞ്ച് യോഗങ്ങളിൽ പ്രബലമായത്. തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് ക്ഷീണിതമായ പാർട്ടിക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്കയും ഉയർന്നു. പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ടിലും ഓഫീസ് നിർമ്മാണ ഫണ്ടിലും ക്രമക്കേട് നടന്നെന്ന ആരോപണം ഇനിയും പരിഹരിച്ചിട്ടില്ല. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയും അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു.

 എ​ൽ.​ഡി.​എ​ഫ് യോ​ഗം​ 17​ന്

​മൂ​ന്നു​ ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗം​ ​ആ​ഗ​സ്റ്റ് 17​ന് ​ചേ​രും.​ ​വൈ​കി​ട്ട് 4​ന് ​എ.​കെ.​ജി​ ​സെ​ന്റ​റി​ലാ​ണ് ​യോ​ഗം.​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​സ്ഥാ​നം​ ​സി.​പി.​ഐ​ ​ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​ ​ഉ​ട​ലെ​ടു​ത്ത​ ​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​യോ​ഗം​ ​ചേ​രാ​നാ​വാ​തെ​ ​നീ​ണ്ടു​പോ​യ​ത്.​ 17​ലെ​ ​യോ​ഗ​ത്തി​ൽ​ ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ​സി.​പി.​ഐ​ ​തീ​രു​മാ​നം.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ​രാ​ജ​യ​ത്തി​നു​ ​ശേ​ഷം​ ​ഒ​രു​ ​ത​വ​ണ​ ​മാ​ത്ര​മാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗം​ ​ചേ​ർ​ന്ന​ത്.

ചൊ​വ്വാ​ഴ്ച​ ​ചേ​ർ​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​യോ​ഗ​മാ​ണ് ​മു​ന്ന​ണി​ ​യോ​ഗം​ ​ചേ​രാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​സി.​പി.​ഐ​യു​മാ​യും​ ​മ​റ്റ് ​പാ​ർ​ട്ടി​ക​ളു​ടെ​ ​നേ​താ​ക്ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തി​യാ​ണ് ​തീ​യ​തി​ ​നി​ശ്ച​യി​ച്ച​ത്.​ ​സ​ർ​ക്കാ​രി​നെ​തി​രാ​യി​ ​യോ​ജി​ച്ച​ ​പ്ര​ക്ഷോ​ഭ​ത്തി​നു​ ​പോ​ലും​ ​മു​ന്ന​ണി​ ​നേ​തൃ​ത്വ​ത്തി​ന് ​ക​ഴി​യു​ന്നി​ല്ലെ​ന്ന​ ​പ​രാ​തി​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​യോ​ഗം​ ​വി​ളി​ക്കു​ന്ന​ത്.​ ​ഉ​പ​നേ​താ​വ് ​വി​ഷ​യ​ത്തി​ൽ​ ​വി​ശ​ദ​മാ​യ​ ​ച​ർ​ച്ച​ ​യോ​ഗ​ത്തി​ലു​ണ്ടാ​യേ​ക്കും.​ ​ഉ​പ​നേ​താ​വ് ​സ്ഥാ​നം​ ​വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ​സി.​പി.​എം​ ​നി​ല​പാ​ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA