SignIn
Kerala Kaumudi Online
Thursday, 10 September 2026 11.10 AM IST

ഏതു ബ്രാൻഡ് അടിച്ചെന്നാ പലരും ചോദിച്ചത്:കുഞ്ചാക്കോ ബോബൻ

p

 'ന്നാ താൻ കേസ് കൊട്' 11ന് തിയേറ്ററിൽ

തിരുവനന്തപുരം: ദേവദൂതർ പാട്ടിലെ തന്റെ കോപ്രായം കണ്ട പല ചേട്ടന്മാരും ചോദിച്ചത് അടിച്ച ബ്രാൻഡ് ഏതെന്നായിരുന്നു.അല്ലെങ്കിൽ ഇത്രയും പവർ കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ സംശയമെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയോടനുബന്ധിച്ചുള്ള മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേജിൽ 'ദേവദൂതർ' പാടുമ്പോൾ പുറത്തെ എന്റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു.കൊറിയോഗ്രഫറില്ലാതെ താളബോധമില്ലാതെ ചുവടുവച്ച അനുഭവം വേറിട്ടതായിരുന്നു. വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ തേടിയെത്തിയ ആൻ‌ഡ്രോയ്ഡ് കുഞ്ഞപ്പൻ വേണ്ടെന്ന് വച്ചതിന്റെ പ്രായശ്ചിത്തമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം. താൻ അങ്ങോട്ട് പോയി രതീഷിന്റെ കാലുപിടിച്ചാണ് ഇൗ ചിത്രത്തിൽ അഭിനയിച്ചത്. ചിത്രം തിയേറ്ററിന് വേണ്ടി നിർമ്മിച്ചതാണ്. ഒരു തരത്തിലുള്ള അവകാശവാദങ്ങളുമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സത്യം ജയിക്കണം, ആ സത്യത്തിനൊപ്പം താനുമുണ്ടാകും എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. എക്കാലത്തെയും ഹിറ്റ് പാട്ടിനെ സാഹചര്യമനുസരിച്ച് റിക്രീയേറ്റ് ചെയ്തതാണെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു. ഇൗ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പാതി മലയാളികൂടിയായ നടി ഗായത്രി ശങ്കർ പറഞ്ഞു. നിർമ്മാതാവ് സന്തോഷ്.ടി. കുരുവിള, ഗായകൻ ബിജു നാരായണൻ, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരുൺ.സി.തമ്പി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNCHAKO BOBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA