SignIn
Kerala Kaumudi Online
Saturday, 19 September 2026 11.01 PM IST

ഓണത്തെ വരവേക്കാൻ ഓണം ആന്തവുമായി ശീമാട്ടി ,​ ഇതിനോടകം കണ്ടത് ലക്ഷങ്ങൾ

seematty

ഓണത്തിന്റെ ഓർമകളും ആവേശവും കോർത്തിണക്കി പൊന്നോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ശീമാട്ടി.

തങ്ങളുടെ മ്യൂസിക്കൽ ആൽബമായ 'ശീമാട്ടി ഓണം ആന്തം' വഴിയാണ് ശീമാട്ടി ഈ ഓണക്കാലത്തെ വരവേൽക്കുന്നത്. ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ആൽബം ഇതിനോടകം സോഷ്യൽ മീഡിയകളിൽ കണ്ടുകഴിഞ്ഞത് രണ്ട് ലക്ഷത്തോളം പേരാണ്. ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻജനശ്രദ്ധ നേടാൻ വീഡിയോയ്ക്കായി. മികച്ച ദൃശ്യഭംഗിയാൽ അണിയിച്ചൊരുക്കിയ ആൽബത്തിന്റെ വരികളും വീഡിയോയും ഇതിനോടകം ആസ്വാദക മനസുകളിൽ ഇടം നേടിക്കഴിഞ്ഞു.

'നിറയോ നിറ നിറ....പൊലി നിറ...പൊലി...നിറ. .. ' എന്ന് തുടങ്ങുന്ന ആൽബത്തിലെ ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഗോകുൽ എസ്. പിള്ള സംവിധാനവും ഗൗതം ബാബു ഛായാഗ്രഹണവും നിർവഹിച്ച ഗാനത്തിന് സംവിധാനം നൽകി ആലപിച്ചിരിക്കുന്നത് ദീപാങ്കുരൻ കൈതപ്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEEMATTI, ONAM ANTHAM, YOUTUBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA