SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.04 AM IST

ഷാജഹാനെ കൊലപ്പെടുത്തിയത് എന്തിന്?  പ്രതികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

shajahan

കൊച്ചി: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തിൽ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒന്നാംപ്രതി ശബരീഷ്,​ രണ്ടാം പ്രതി അനീഷ്,​ നാലാം പ്രതി ശിവരാജൻ,​ ആറാംപ്രതി സുജീഷ്,​ ഏഴാം പ്രതി സജീഷ്,​ എട്ടാംപ്രതി വിഷ്ണു എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്.

മൂന്നാം പ്രതി നവീനെ പട്ടാമ്പിയിൽ നിന്നും അഞ്ചാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നും ചൊവ്വാഴ്ച രാവിലെ പിടികൂടിയിരുന്നു. ഷാജഹാനോട് വിരോധം തോന്നാനുള്ള കാരണം, കൊലയിലേക്ക് നയിച്ചതെന്താണ് തുടങ്ങിയ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.


ഓഗസ്റ്റ് പതിനാലിന് രാത്രി ഒമ്പതരയോടെയാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പ്രതികൾ മൂന്ന് സംഘങ്ങളായി തിരിഞ്ഞ്, പലയിടങ്ങളിലായിട്ടാണ് ഒളിവിൽ കഴിഞ്ഞത്. ഇതിൽ മൂന്ന് പേർ ബാറിലെത്തി മദ്യപിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. 9.50നാണ് ഇവർ ബാറിൽ എത്തിയത്. 10.20 വരെ ബാറിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHAJAHAN, CPM, POLICE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY