SignIn
Kerala Kaumudi Online
Saturday, 12 September 2026 1.14 PM IST

നെല്ലുത്പാദക സമിതി രൂപീകരണം

s
നെല്ല്

ഹരിപ്പാട്: പള്ളിപ്പാട് വഴുതനം ചിറക്കുഴി പാടശേഖര നെല്ലുത്പാദക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം കൃഷി ഓഫീസർ ഡി.ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. 106 ഏക്കർ പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വാർഡ് മെമ്പർ രതീഷ് രാജേന്ദ്രൻ, കൃഷി അസിസ്റ്റന്റ് ബി.ഷിനുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജനാർദ്ദനൻ പിളള (പ്രസിഡന്റ്), കെ.ബ്രഹ്മദത്തൻ (സെക്രട്ടറി), കെ.എൻ.ചന്ദ്രൻപിള്ള (കൺവീനർ), പി.വി ഹരിലാൽ, ഷിബു, വിശ്വംഭരൻ, കെ.എൻ.ശിവൻപിള്ള, എൻ.മോഹനൻ, ബീന, തങ്കപ്പൻ കൊച്ചുമ്മൻ, വസന്തകുമാരി, ടി.സനൽകുമാർ, ടി.ആർ.മദൻലാൽ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL